Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversial Files

അ​ഞ്ച് അ​ല​മാ​ര​ക​ള്‍ കു​ത്തി​പ്പൊ​ളി​ച്ചു; തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ വി​വാ​ദ ഫ​യ​ലു​ക​ള്‍ ക​ട​ത്തി

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഓ​ഫീ​സി​ലെ 5 അ​ല​മാ​ര​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച സ്‌​കെ​ച്ചും പ്ലാ​നു​ക​ളും അ​ട​ക്ക​മു​ള്ള ഫ​യ​ലു​ക​ള്‍ ക​ട​ത്തി. ശ​നി​യാ​ഴ്ച ഓ​ഫീ​സ് അ​ട​ച്ചു പോ​യ ശേ​ഷം തി​ങ്ക​ളാ​ഴ്ച ഫ​യ​ല്‍ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ല​മാ​ര​ക​ള്‍ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കൂ​ടാ​തെ അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ കാ​ബി​നു​ള്ളി​ല്‍ നി​ന്നും നി​ര്‍​ണാ​യ​ക ഫ​യ​ലു​ക​ളും ക​ട​ത്തി​ക്കൊ​ണ്ടു പോ​യി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച​യും പൊ​തു​മ​രാ​മ​ത്ത് എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ എ​യ​ര്‍ ക​ണ്ടീ​ഷ​നു​ക​ള്‍ ഫി​റ്റു ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. ഭി​ത്തി തു​ള​ക്കാ​ന്‍ ഡ്രി​ല്ലിം​ഗ് മെ​ഷി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​വു​ന്ന ഉ​യ​ര്‍​ന്ന ശ​ബ്ദം മു​ത​ലാ​ക്കി​യാ​ണ് അ​ല​മാ​ര​ക​ള്‍ പൊ​ളി​ച്ച​ത്. ഇ​രു​മ്പ് അ​ല​മാ​ര​ക​ള്‍ പൊ​ളി​ക്കു​ന്ന ശ​ബ്ദം താ​ഴെ​യു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പോ​ലും അ​റി​ഞ്ഞി​ട്ടി​ല്ല.

അ​ല​മാ​ര​ക​ള്‍ കു​ത്തി പൊ​ളി​ച്ച സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടും അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ തി​ങ്ക​ളാ​ഴ്ച പ​രാ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​ന്ന് രാ​വി​ലെ​യാ​ണ് ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​ബി​നു​ള്ളി​ലെ അ​ല​മാ​ര​ക​ളും കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​വാ​ദ​ങ്ങ​ള്‍ കെ​ട്ട​ട​ങ്ങാ​ത്ത തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ല​മാ​ര​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് ഫ​യ​ലു​ക​ള്‍ ക​ട​ത്തി​യ സം​ഭ​വം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പു​തി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് തി​രി​കൊ​ളു​ത്താ​നാ​ണ് സാ​ധ്യ​ത.

ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം നി​ല​വി​ല്‍ വ​രും മു​മ്പു​ള്ള കെ​ട്ടി​ട നി​ര്‍​മ്മാ​ണ പെ​ര്‍​മി​റ്റു​ക​ളും അ​നു​ബ​ന്ധ ഫ​യ​ലു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര​ക​ള്‍ തെ​ര​ഞ്ഞു​പി​ടി​ച്ച് കു​ത്തി​പ്പൊ​ളി​ച്ച​തി​നു പി​ന്നി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നി​ര്‍​ണാ​യ​ക ഫ​യ​ലു​ക​ളി​ല്‍ പ​ല​തും വാ​രി വ​ലി​ച്ച് പ​രി​ശോ​ധി​ച്ച നി​ല​യി​ലാ​ണ് ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​നും വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന​യും ഭ​യ​ന്ന് ക്ര​മ​ക്കേ​ടു​ക​ള്‍​ക്ക് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ ഫ​യ​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​താ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

Latest News

Corehub Up